തിരുവനന്തപുരത്തെ എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിന്റെ കീഴിലുളള പോളിക്ലിനിക്കുകളിൽ വിവിധ ഒഴിവുകൾ. വിവിധ തസ്തികകളിലായി 106 ഒഴിവുകളുണ്ട്. 11/12 മാസത്തെ കരാർ നിയമനമാണ്.
ഓഫിസർ ഇൻ ചാർജ് പോളിക്ലിനിക് (6), മെഡിക്കൽ സ്പെഷ്യലിസ്റ്റ് (4), മെഡിക്കൽ ഓഫിസർ (29), ഡെന്റൽ ഓഫിസർ (2), ഡെന്റൽ ഹൈജീനിസ്റ്റ് (2), റേഡിയോഗ്രാഫർ (3), ഫിസിയോതെറാപ്പിസ്റ്റ് (1), ഫാർമസിസ്റ്റ് (9), നഴ്സങ് അസിസ്റ്റന്റ് (വിമുക്ത ഭടന്മാർ മാത്രം-9), ലബോറട്ടറി അസിസ്റ്റന്റ് (4), ലബോറട്ടറി ടെക്നീഷ്യൻ (9), ഡ്രൈവർ (1), പ്യൂൺ (വിമുക്ത ഭടന്മാർ മാത്രം-1), സഫായ്‌വാല (8), ചൗക്കിദാർ (വിമുക്ത ഭടന്മാർ മാത്രം- 2), ഐടി നെറ്റ്‌വർക്ക് ടെക്നീഷ്യൻ (1), ഡേറ്റാ എൻട്രി ഓപ്പറേറ്റർ (വിമുക്ത ഭടന്മാർ മാത്രം-2), ക്ലർക്ക് (വിമുക്ത ഭടന്മാർ മാത്രം-13) എന്നിങ്ങനെയാണ് ഒഴിവുകൾ.
http://www.echs.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷാഫോം ലഭിക്കും. ഇത് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ബയോഡാറ്റയും ആവശ്യമുളള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും തപാലിൽ അയയ്ക്കണം. പെബ്രുവരി 27 നകം അപേക്ഷ ലഭിക്കണം. വിശദ വിവരങ്ങൾക്ക് http://www.echs.gov.in വെബ്സൈറ്റ് സന്ദർശിക്കുക.