റിയാദ് : സൗദി അറേബ്യൻ സർക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള കിംഗ് അബ്‌ദുള്ള യൂണിവേഴ്‌സിറ്റി(പ്രിൻസ് നൗറ യൂണിവേഴ്‌സിറ്റി) റിയാദ് ആശുപത്രിയിലേക്കാണ് നിയമനം. കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്റ് ഡോക്‌ടർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്റ് ഡോക്‌ടർ തസ്തികയിലേക്ക് എംഡി, എംഎസ്, പിഎച്‌ഡി എന്നീ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.

കൺസൾട്ടന്റ് ഡോക്‌ടർമാർക്ക് 12145 – 22120 സൗദി റിയാലാണ് ശമ്പളം
സ്പെഷ്യലിസ്റ്റ് ഡോക്‌ടർമാർക്ക് 9260-16835 സൗദി റിയാലാണ് ശമ്പളം

ജനുവരി 14,15,16,17,18 തിയതികളിൽ മുബൈയിൽ വച്ചാണ് അഭിമുഖം നടക്കുന്നത്.

വിശദവിവരങ്ങൾക്ക് www.odepec.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook