കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിലെ കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കരിയർ എക്‌സ്‌പോ സംഘടിപ്പിക്കുന്നു. ദിശ 2018 കരിയർ എക്സപോ ഡിസംബർ ആറ് മുതൽ ഒമ്പത് വരെ ആലപ്പുഴ എസ്.ഡി.വി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടക്കും.

മെച്ചപ്പെട്ട ഉപരിപഠന സാധ്യതകളും അവസരങ്ങളും സംബന്ധിച്ച വിവരങ്ങൾ കരിയർ എക്‌സ്‌പോയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഭിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള ദേശീയ നിലവാരമുള്ള വിവിധ സ്ഥാപനങ്ങളുടെ ക്യാമ്പസുകൾ, കോഴ്‌സുകൾ, പഠനരീതി, പ്രവേശന നടപടികൾ തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ചെല്ലാം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും നേരിട്ടറിയാൻ അവസരമൊരുക്കുന്നതാണ് ദിശ 2018.

വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളും കരിയർ മേഖലയിലെ വിദഗ്ദ്ധരും നയിക്കുന്ന സെമിനാറുകൾ രാവിലെ 9.30 മുതൽ വൈകുന്നേരം ആറ് വരെ നടക്കും. കൃഷി, മാധ്യമം, കായികം, ഫോറസ്റ്റ്, സർവ്വീസ്, സിവിൽ സർവീസ് സംരംഭക്വം, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി, പെർഫോമിംഗ് ആർട്‌സ് ഉൾപ്പടെയുള്ള വിവിധ തൊഴിൽ മേഖലകളെക്കുറിച്ച് വിദഗ്ദ്ധരുമായി വിദ്യാർത്ഥികൾക്ക് സംവദിക്കാനും പരിപാടിയിൽ അവസരം ലഭിക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook