ഡൽഹി കോളേജുകളിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവുകൾ

ഡിസംബർ 6 വരെയാണ് ഓൺലൈനായി അപേക്ഷിക്കാനുളള സമയം

KVS TGT PGT, TGT Interview List 2019

ഡൽഹി സർവകലാശാലയ്ക്കുകീഴിലുളള വിവിധ കോളേജുകളിലായി 308 ഒഴിവുകൾ. രാംജാസ് കോളേജ് (135 ഒഴിവ്), ആര്യഭട്ട കോളേജ് (38 ഒഴിവ്), സെന്റ് സ്റ്റീഫൻസ് കോളേജ് (12 ഒഴിവ്), സക്കീർ ഹുസൈൻ കോളേജ് (39 ഒഴിവ്) എന്നിങ്ങനെയാണ് ഒഴിവുകൾ. ഡിസംബർ 6 വരെയാണ് ഓൺലൈനായി അപേക്ഷിക്കാനുളള സമയം.

രാംജാസ് കോളേജിൽ ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഫിലോസഫി, ഫിസിക്കൽ എജ്യുക്കേഷൻ, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സാൻസ്ക്രിട്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി വകുപ്പുകളിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് http://www.ramjas.du.ac.in വെബ്സൈറ്റ് സന്ദർശിക്കുക.

Read More: സെയിലിൽ 148 ഒഴിവുകൾ

ആര്യഭട്ട കോളേജിൽ ബിസിനസ് ഇക്കണോമിക്സ്, ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, എൻവയൺമെന്റൽ സ്റ്റഡീസ്, ഹിന്ദി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, സൈക്കോളജി വിഷയങ്ങളിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് http://www.aryabhattacollege.ac.in വെബ്സൈറ്റ് സന്ദർശിക്കുക. സെന്റ് സ്റ്റീഫൻസ് കോളേജിൽ കെമിസ്ട്രി, ഫിലോസഫി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, ഫിസിക്സ്, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് http://www.ststephens.edu വെബ്സൈറ്റ് സന്ദർശിക്കുക.

സക്കീർ ഹുസൈൻ കോളേജിൽ ബംഗാളി, കൊമേഴ്സ്,ഇക്കണോമിക്സ്, ഇംഗ്ലീഷ്, എൻവയൺമെന്റൽ സ്റ്റഡീസ്, ഹിന്ദി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, പേർഷ്യൻ, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സാൻസ്ട്രിക്, ഉറുദു വിഷയങ്ങളിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് http://www.zakirhusainpgeve.in വെബ്സൈറ്റ് സന്ദർശിക്കുക.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Delhi college assistant professor vaccancy

Next Story
ആർആർബി ഓഫിസർ പരീക്ഷാഫലം ഐബിപിഎസ് പുറത്തുവിട്ടുKEAM Result 2019, Kerala Engineering Architecture Medical Result 2019
The moderation of comments is automated and not cleared manually by malayalam.indianexpress.com