കൊച്ചി: എന്‍എല്‍എസ്ഐയു-കുസാറ്റ് പ്രോജക്റ്റില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി കുസാറ്റ് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ആറുമാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ ശമ്പളം 10,000 രൂപ. കുറഞ്ഞത് 55% മാര്‍ക്കോടെ എല്‍എല്‍എം യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ക്ക് പങ്കെടുക്കാം.
Read Also: മലബാർ സിമന്റ്സിൽ ഒഴിവുകൾ
താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജനുവരി 27 ന് രാവിലെ 10.30 ന് കുസാറ്റിന്റെ തൃക്കാക്കര കാമ്പസിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി റിപ്പോര്‍ട്ടു ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ സർവകലാശാലാ വെബ്‌സൈറ്റ് http://www.cusat.ac.in ല്‍ ലഭ്യമാണ്.