കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അനുവദിച്ചിട്ടുള്ള ഡിബിറ്റി പ്രോജക്ടില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് എംഎസ്സി മറൈന്‍ ബയോളജി/ ബയോ കെമിസ്ട്രി/ ബയോ ടെക്‌നോളജി/ മറൈന്‍ ബയോടെക്‌നോളജി/ മൈക്രോബയോളജി യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സിഎസ്‌ഐആര്‍- യുജിസി നെറ്റ്/ ഗേറ്റ് യോഗ്യതയോ പ്രസക്ത വിഷയത്തില്‍ ഗവേഷണ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫെലോഷിപ്പ് തുക 25,000/ രൂപയും വീട്ടു വാടക ബത്തയും.

ലബോറട്ടറി അസിസ്റ്റന്റ് ഒഴിവിലേക്ക് ബിഎസ്സി സുവോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 18,900 രൂപയാണ് ശമ്പളം. താല്‍പര്യമുള്ളവര്‍ ഡോ. ടി.പി.സജീവന്‍, പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാറ്റിക് അനിമല്‍ ഹെല്‍ത്ത്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, ഫൈന്‍ ലേക് സൈഡ് ക്യാമ്പസ് ആര്‍ട്‌സ് അവന്യു കൊച്ചി-16 എന്ന വിലാസത്തില്‍ ഏപ്രില്‍ 9ന് മുന്‍പായി ലഭിക്കണം. കാലാവധി ഒരു വര്‍ഷം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ. 9946099408 വെബ്‌സൈറ്റ്: www.ncaah.org

ഐപിആര്‍ സ്റ്റഡീസില്‍ റിസർച്ച് അസിസ്റ്റന്റ്

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രത്തില്‍ (ഐപിആര്‍ സ്റ്റഡീസില്‍) ഒഴിവുള്ള റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കൊമേഴ്‌സ്/ഇക്കണോമിക്‌സ്/പൊളിറ്റിക്കല്‍ സയന്‍സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പിഎച്ച്ഡി യോഗ്യതയോടെ ഗവേഷണ/അധ്യാപന രംഗത്ത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് 40,000/ രൂപയും പിഎച്ച്ഡി യോഗ്യതയുള്ളര്‍ക്ക് 50,000/- രൂപയുമാണ് ശമ്പളം. താല്‍പര്യമുളളവര്‍ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും സഹിതം കോ-ഓര്‍ഡിനേറ്റര്‍, ഡിഐപിപി ചെയര്‍, ഐപിആര്‍, കുസാറ്റ് പി ഒ, കൊച്ചി-682022 (ഇ-മെയില്‍: ciprs@cusat.ac.in) എന്ന വിലാസത്തില്‍ ഏപ്രില്‍ 20നുള്ളില്‍ അപേക്ഷിക്കുക. വിശദ വിവരങ്ങള്‍ക്ക് 0484-2575174.

ഇന്റർവ്യൂ

കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ യങ് പ്രഫഷണല്‍-II തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തിനുള്ള നിയമനത്തിന് 2019 ഏപ്രില്‍ 06 ന് രാവിലെ 10 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒരു വര്‍ഷമാണ് നിയമന കാലാവധി. കൂടുതല്‍ വിവരങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ www.cift.res.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook