കൊച്ചിൻ ഷിപ്പ് യാഡിൽ വർക്ക്മെൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 195 ഒഴിവുകളുണ്ട്. മൂന്നു വർഷത്തേക്ക് കരാർ നിയമനമാണ്. ഫാബ്രിക്കേഷൻ അസിസ്റ്റന്റ്-53, ഔട്ട്ഫിറ്റ് അസിസ്റ്റന്റ്-88, എയർ കണ്ടീഷണർ ടെക്നീഷ്യൻ-4, സ്കാഫോൾഡർ-25, ഫയർമാൻ-5, സേഫ്റ്റി അസിസ്റ്റന്റ്-10, സിറാങ്- 1, ഷിപ്പ് ഡിസൈൻ അസിസ്റ്റന്റ്- 6, ജൂനിയർ സേഫ്റ്റി ഇൻസ്പെക്ടർ-3 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത, പ്രായം, ശമ്പളം എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് http://www.cochinshipyard.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഷിപ്പ് ഡിസൈൻ അസിസ്റ്റന്റ്, ജൂനിയർ സേഫ്റ്റി ഇൻസ്പെക്ടർ തസ്തികകൾക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. മറ്റു തസ്തികകളിലേക്ക് ഫീസില്ല.
ഓൺലൈനായി വേണം ഫീസ് അടയ്ക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ടതും ഓൺലൈൻ വഴിയാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13 ആണ്.