കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാഡിനു കീഴിലുളള കൊൽക്കത്ത ഷിപ്പ് റിപ്പയർ യൂണിറ്റിൽ (സികെഎസ്ആർയു) അവസരം. നാലു ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂനിയർ കൊമേഴ്സ്യൽ അസിസ്റ്റന്റ്- 1, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ)-2, സ്റ്റോർ കീപ്പർ-1 എന്നിങ്ങനെയാണ് ഒഴിവുകൾ.

എല്ലാ തസ്തികയിലെയും ഉയർന്ന പ്രായപരിധി 35 വയസാണ്. എല്ലാ തസ്തികയിലേക്കും നാലു വർഷത്തെ പ്രവർത്തനപരിചയം ആവശ്യമാണ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഡിസംബർ 30. വിശദ വിവരങ്ങൾക്ക്: www.cochinshipyard.com.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook