കൊച്ചിൻ ഷിപ്യാഡിൽ പ്രൊജക്ട് ഓഫീസറുടെ 18 ഒഴിവുണ്ട്. കരാർ നിയമനമാണ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. മെക്കാനിക്കൽ-5, ഇലക്ട്രിക്കൽ-3, ഇലക്ട്രോണിക്സ്-1, സിവിൽ-6, ഇൻഫർമേഷൻ ടെക്നോളജി-എസ്എപി എബിഎപി-2, ഇൻഫർമേഷൻ ടെക്നോളജി-ജാവ വെബ് ആപ്ലിക്കേഷൻ-1 എന്നിങ്ങനെയാണ് ഒഴിവുകൾ.
Read Also: കേരള ബാങ്കിൽ ഒഴിവുകൾ
അപേക്ഷ ഫീസ് 200 രൂപ. എസ്സി/എസ്ടി/ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് ഇല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി http://www.cochinshipyard.com വെബ്സൈറ്റ് കാണുക.