കൊച്ചിൻ ഷിപ്പ്‌യാഡിൽ ഷിപ് ഡിസൈൻ തസ്തികയിൽ 30 ഒഴിവുണ്ട്. ഓൺലൈൻ പരീക്ഷയുടെയും പ്രാക്ടിക്കൽ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കരാർ നിയമനമാണ്.

ഷിപ് ഡിസൈൻ അസിസ്റ്റന്റ്: മെക്കാനിക്കൽ (9), ജനറൽ-4, ഒബിസി-2, എസ്‌സി-2, ഇഡബ്ല്യുഎസ്-1, ഇലക്ട്രിക്കൽ (21) എന്നിങ്ങനെയാണ് ഒഴിവുകൾ. 30 വയസാണ് പ്രായപരിധി. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസ് 200 രൂപ. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

Read Also: കെഎഎസ് ഉത്തര സൂചിക പിഎസ്‌സി പ്രസിദ്ധീകരിച്ചു

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 4. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി www.cochinshipyard.com വെബ്സൈറ്റ് കാണുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook