scorecardresearch

Coal India management trainee recruitment: കോൾ ഇന്ത്യ ലിമിറ്റഡിൽ 1,326 ഒഴിവുകൾ, Rs 1.6 ലക്ഷം രൂപ വരെ ശമ്പളം

Coal India recruitment 2019: Apply at coalindia.in: ഡിസംബർ 21 മുതൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്

Coal India management trainee recruitment: കോൾ ഇന്ത്യ ലിമിറ്റഡിൽ 1,326 ഒഴിവുകൾ, Rs 1.6 ലക്ഷം രൂപ വരെ ശമ്പളം

Coal India management trainee recruitment: Apply for 1326 posts, salary up to Rs 1.6 lakh: പൊതുമേഖല സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 1,326 ഒഴിവുകളാണുളളത്. 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഡിസംബർ 21 മുതൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 2020 ജനുവരി 19 രാത്രി 11 മണിവരെ അപേക്ഷിക്കാം.

പ്രായം: ഉയർന്ന പ്രായപരിധി 30 വയസ്. (2020 ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും) മറ്റിളവുകൾ ചട്ടപ്രകാരം.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്‌ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. വൈദ്യപരിശോധനയും ഉണ്ടാകും.

Read Also: നോർക്ക റൂട്ട്‌സ് മുഖേന കുവൈത്തിലേയ്ക്ക് വനിത നഴ്‌സുമാർക്ക് അവസരം

അപേക്ഷാ ഫീസ്: 1000 രൂപ. പട്ടികവിഭാഗം, വികലാംഗർ, കോൾ ഇന്ത്യാ ജീവനക്കാർ എന്നിവർക്കു ഫീസില്ല.ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് എന്നിവ മുഖേന ഫീസടക്കാം.

http://www.coalindia.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

Read in English: Coal India recruitment 2019: The application process will begin from December 21 at 10 am and will be concluded by January 19. Interested candidates need to apply at coalindia.in

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Coal india management trainee recruitment 1326 vacancies