സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലെയും പ്രാഥമിക സഹകരണ സംഘങ്ങളിലെയും ജൂനിയർ ക്ലർക്ക്/കാഷ്യർ ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. 194 ഒഴിവുകളാണുളളത്. തിരുവനന്തപുരം-7, കൊല്ലം-8, പത്തനംതിട്ട-9, ആലപ്പുഴ-3, കോട്ടയം-34, ഇടുക്കി-5, എറണാകുളം-36, തൃശൂർ-38, പാലക്കാട്-1, മലപ്പുറം-14, കോഴിക്കോട്-12, വയനാട്-6, കണ്ണൂർ-17, കാസർഗോഡ്-5 എന്നിങ്ങനെയാണ് ഒഴിവുകൾ.

പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തു പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് നൽകുന്ന ലിസ്റ്റിൽനിന്ന് സംഘങ്ങൾ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം. ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ ബാങ്ക്/സംഘങ്ങളിലേക്ക് അപേക്ഷിക്കാം.

Read Also: യുഎഇയിൽ ഡോക്ടർ, നഴ്സ് ഒഴിവുകൾ

ഒരു ബാങ്ക്/സംഘത്തിലേക്ക് അപേക്ഷിക്കാൻ 150 രൂപയാണ് ഫീസ്. എസ്‌സി/എസ്ടി വിഭാഗത്തിന് 50 രൂപയാണ്. അധികമായി അപേക്ഷിക്കുന്ന ഓരോ ബാങ്ക്/സംഘത്തിനും 50 രൂപ അധികമായി അടയ്ക്കണം. മാർച്ച് 31 വൈകീട്ട് 5 മണിയാണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് www.csebkerala.org വെബ്സൈറ്റ് കാണുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook