കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒരു ഗവേഷണപദ്ധതിയിലേക്ക് സീനിയർ റിസർച്ച് ഫെലോ, ഫീൽഡ് അസിസ്റ്റന്റ് തസ്തികകളിലേക്ക് താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷമാണ് പദ്ധതിയുടെ കാലയളവ്.

സീനിയർ റിസർച്ച് ഫെല്ലോയുടെ ആറ് ഒഴിവുകളാണുളളത്. നെറ്റ് യോഗ്യതയോടെയും രണ്ട് വർഷത്തെ ഗവേഷണ പരിചയത്തോടെയും മറൈൻ ബയോളജി, സുവോളജി, ലൈഫ് സയൻസ് എന്നിവയിലേതിലെങ്കിലും എംഎസ്‌സി അല്ലെങ്കിൽ എംഎഫ്എസ്‌സിയാണ് അടിസ്ഥാന യോഗ്യത. ഗവേഷണത്തിന്റെ ഭാഗമായി സ്ഥിരമായി കടൽ യാത്രക്ക് സജ്ജനാവണം. സമുദ്രശാസ്ത്ര വിവരശേരണത്തിൽ പരിചയം വേണം. നീന്തൽ അറിഞ്ഞിരിക്കണം. ആവശ്യമായ മറ്റ് യോഗ്യതകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ രണ്ട് ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഡാറ്റ ശേഖരണവുമായി ബന്ധപ്പെട്ട് സ്ഥിരമായി കടൽയാത്രക്ക് സജ്ജനാവണം. ഗവേഷണ പരിചയം വേണം

നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ഇ-മെയിലിൽ ലഭിക്കേണ്ട അവസാന തീയതി മേയ് 20. വിലാസം dolphincmfri@gmail.com. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക (www.cmfri.org.in).

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook