scorecardresearch
Latest News

സിഐഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ്: വനിതകൾക്കും അപേക്ഷിക്കാം

CISF Head Constable recruitment 2019: 25,500 മുതൽ 81,100 രൂപവരെയാണ് ശമ്പളം

CISF Head Constable, ie malayalam

CISF Head Constable recruitment 2019: ദി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സ്പോർട്സ് ക്വാട്ടയിൽ 300 ഒഴിവുകളുണ്ട്. വനിതകൾക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ cisfrectt.in പോർട്ടലിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ കൃത്യമായി വായിച്ച് മനസിലാക്കുക.

വിദ്യാഭ്യാസ യോഗ്യത

അംഗീതകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്നും 12-ാം ക്ലാസ് പാസായിരിക്കണം. സ്പോർട്സിലോ അല്ലെങ്കിൽ അത്‌ലറ്റിക്സിലോ സംസ്ഥാനത്തെ അല്ലെങ്കിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം.

പ്രായപരിധി

18 മുതൽ 23 വയസ് വരെയുളളവർക്ക് അപേക്ഷിക്കാം. 2019 ഓഗസ്റ്റ് 1 ന് 23 വയസ് പൂർത്തിയായവർക്കാണ് അപേക്ഷിക്കാൻ കഴിയുക. എസ്‌സി/എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് 5 വർഷവും ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് 3വർഷവും ഇളവ് ലഭിക്കും.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മെട്രിക്സ് ലെവൽ 4 ശമ്പളം ലഭിക്കും. 25,500 മുതൽ 81,100 രൂപവരെയാണ് ശമ്പളം.

തിരഞ്ഞെടുപ്പ്

ട്രെയൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ട്രെയൽ ടെസ്റ്റിൽ വിജയിക്കുന്നവർക്ക് 40 മാർക്കിന്റെ പ്രൊഫിഷ്യൻസി ടെസ്റ്റ് ഉണ്ടായിരിക്കും. മെഡിക്കൽ പരിശോധനയ്ക്കും ഡോക്യുമെന്റ് വെരിഫിക്കേഷനും ശേഷമായിരിക്കും ഫൈനൽ റിസൾട്ട് പുറത്തുവിടുക.

അപേക്ഷിക്കേണ്ട വിധം

ഡിസംബർ 17 വരെയാണ് സമയം. വടക്ക്-കിഴക്ക് മേഖലയിൽനിന്നും അപേക്ഷിക്കുന്നവർക്ക് ഡിസംബർ 24 വൈകീട്ട് 5 വരെ സമയമുണ്ട്. cisf.gov.in പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Cisf head constable recruitment 2019 female candidates can apply