/indian-express-malayalam/media/media_files/uploads/2019/01/cisf-constable.jpg)
CISF Constable admit card: ദി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) കോൺസ്റ്റബിൾ/ഡ്രൈവർ പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡ് പുറത്തുവിട്ടു. ഫെബ്രുവരി 17 നാണ് പരീക്ഷ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഏഴാം ശമ്പള കമ്മിഷൻ അനുസരിച്ച് പ്രതിമാസം 25,500-81,100 ശമ്പളം ലഭിക്കും.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്ന വിധം
Step 1: cisf.gov.in വെബ്സൈറ്റ് സന്ദർശിക്കുക
Step 2: ഡൗൺലോഡ് സിഐഎസ്എഫ് കോൺസ്റ്റബിൾ അഡ്മിറ്റ് കാർഡ് ലിങ്ക് ക്ലിക്ക് ചെയ്യുക
Step 3: രജിസ്റ്റർ, നമ്പർ, റോൾ നമ്പർ എന്നിവ കൊടുക്കുക
Step 4: സ്ക്രീനിൽ അഡ്മിറ്റ് കാർഡ് കാണാം
Step 5: ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക
ഷൂസും സോക്സും ധരിച്ച് പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ പാടില്ല. വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന പ്രകാരമായിരിക്കണം വസ്ത്രധാരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.