CISF recruitment 2019: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) ഹെഡ്കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 429 ഒഴിവുകളാണുള്ളത്. പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. സ്ത്രീകൾക്കായി 37 ഒഴിവുകൾ മാറ്റിവച്ചിട്ടുണ്ട്. 25,500-81,100 രൂപയാണ് ശമ്പളം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20 ആണ്. 18-25 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. പട്ടികജാതി/വർഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഉർന്നപ്രായപരിധിയിൽ ഇളവുണ്ട്.

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു/ഇന്റർമീഡിയറ്റ്/തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിങ്ങിൽ (കംപ്യൂട്ടറിൽ) മിനിറ്റിൽ 35 വാക്ക് വേഗം. അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗം ഉണ്ടായിരിക്കണം. ശാരീരിക ക്ഷമതാ പരിശോധന, എഴുത്തു പരീക്ഷ, സ്കിൽ ടെസ്റ്റ്, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

അപേക്ഷ ഫീസ് 100 രൂപയാണ്. എസ്ബിഐ ചലാൻ വഴിയോ നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ പണം അടയ്ക്കാവുന്നതാണ്. എസ്‌സി/എസ്ടി വിഭാഗക്കാർക്കും സ്ത്രീകൾക്കും വിമുക്ത ഭടന്മാർക്കും ഫീസില്ല.

//cisfrectt.in എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. വൺ ടൈം രജിസ്ട്രേഷനു മാത്രമാണ് അപേക്ഷ അയക്കേണ്ടത്. ഇതു സംബന്ധിച്ച വിശദമായ വിജ്ഞാപനം www.cisf.gov.in എന്ന വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Jobs news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ