/indian-express-malayalam/media/media_files/uploads/2019/01/armed-force.jpg)
കേന്ദ്ര സായുധ പൊലീസിൽ അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്കുളള പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണ് സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് (അസിസ്റ്റന്റ് കമാൻഡന്റ്സ്) പരീക്ഷ നടത്തുന്നത്. ആകെ 323 ഒഴിവുകളാണുളളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
ബിഎസ്എഫ്- 10, സിആർപിഎഫ്- 108, സിഐഎസ്എഫ്- 28, ഐടിബിപി- 21, എസ്‌എസ്‌ബി- 66 എന്നിങ്ങനെയാണ് ഒഴിവുകൾ. അംഗീകൃത സർവകലാശാല ബിരുദം ആണ് യോഗ്യത. 20-25 വയസാണ് അപേക്ഷിക്കുന്നതിനുളള പ്രായം. 2019 ഓഗസ്റ്റ് 1 ന് അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷാ ഫീസ് 200 രൂപയാണ്. സ്ത്രീകൾ, എസ്‌സി, എസ്ടി വിഭാഗക്കാർ എന്നിവർക്ക് ഫീസില്ല. ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി അടക്കം 41 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രം. എഴുത്തു പരീക്ഷ, ശാരീരിക/മാനസിക യോഗ്യത പരീക്ഷ, കായികക്ഷമതാ പരീക്ഷ, അഭിമുഖം, പേഴ്സണാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 18 നായിരിക്കും എഴുത്തു പരീക്ഷ.
യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 20. എഴുത്തു പരീക്ഷയുടെ സിലബസും മറ്റു വിവരങ്ങൾക്കും യുപിഎസ്‌സി വൈബ്സൈറ്റ് സന്ദർശിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us