കേന്ദ്ര സർവീസിൽ വിവിധ ഒഴിവുകൾ, പ്ലസ്ടുക്കാർക്ക് അവസരം

കേരളത്തിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്

job, ie malayalam

കേന്ദ്ര സർവീസിൽ വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ലോവർ ഡിവിഷൻ ക്ലർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിങ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലാണ് ഒഴിവുകൾ. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഏപ്രിൽ 5 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ (എസ്എസ്എൽസി, പ്ലസ് ടു) പരീക്ഷ മുഖേനയാണ് തിരഞ്ഞെടുപ്പ്. രണ്ടു ഘട്ടങ്ങളിലായിട്ടാണ് എഴുത്തു പരീക്ഷ. ജൂലൈ 1 മുതൽ 26 വരെയാണ് ഒന്നാം ഘട്ട പരീക്ഷ. രണ്ടാം ഘട്ട ഡിസ്ക്രിപ്റ്റീവ് പരീക്ഷ സെപ്റ്റംബർ 29 നാണ്. മൂന്നാം ഘട്ട പരീക്ഷയായ സ്കിൽ ടെസ്റ്റ്/ടൈപ്പിങ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

കേരളത്തിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. http://www.ssc.nic.in എന്ന വെബ്സൈറ്റ് വഴി രണ്ടു ഘട്ടമായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്ക് http://www.ssc.nic.in വെബ്സൈറ്റ് സന്ദർശിക്കുക.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Central govt vaccancy

Next Story
എയർ ഇന്ത്യയിൽ 228 ഒഴിവുകൾ, കേരളത്തിൽ അവസരംair india, എയർ ഇന്ത്യ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com