സിബിഎസ്ഇയിൽ 357 ഒഴിവുകൾ

തിരുവനന്തപുരത്തും ഒഴിവുണ്ട്

Indian Air Force, ഇന്ത്യൻ വ്യോമസേന, തൊഴിൽ, ഓഫിസർ, common admission test , career, officer, employment , indianexpress, ജോലി, ഐഇ മലയാളം

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷനിൽ ഗ്രൂപ്പ് എ, ബി, സി തസ്തികയിലായി 357 ഒഴിവുകൾ. തിരുവനന്തപുരത്തും ഒഴിവുണ്ട്. അസിസ്റ്റന്റ് സെക്രട്ടറി, ഗ്രൂപ്പ് എ (14 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി- ഐടി ഗ്രൂപ്പ് എ (7 ഒഴിവ്), അനലിസ്റ്റ്-ഐടി, ഗ്രൂപ്പ് എ (14 ഒഴിവ്), ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ഗ്രൂപ്പ് ബി (8 ഒഴിവ്), സ്റ്റെനോഗ്രഫർ, ഗ്രൂപ്പ് സി (25 ഒഴിവ്), അക്കൗണ്ടന്റ്, ഗ്രൂപ്പ് സി (6 ഒഴിവ്), ജൂനിയർ അസിസ്റ്റന്റ്, ഗ്രൂപ്പ് സി (204 ഒഴിവ്), ജൂനിയർ അക്കൗണ്ടന്റ്, ഗ്രൂപ്പ് സി (19 ഒഴിവ്) എന്നീ തസ്തികളിലാണ് ഒഴിവുകൾ.

യോഗ്യത, പ്രവൃത്തി പരിചയം സംബന്ധിച്ച വിവരങ്ങൾക്ക് http://www.cbse.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. യുആർ, ഒബിസി, ഇഡബ്ല്യുഎസ്-ഗ്രൂപ്പ് എയ്ക്ക് 1500 രൂപയും ഗ്രൂപ്പ് ബി, സിക്ക് 800 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ, വിമുക്തഭടൻ, റഗുലർ സിബിഎസ്ഇ ജീവനക്കാർ എന്നിവർക്ക് ഫീസ് അടയ്ക്കേണ്ട.

More Job News

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഡിസംബർ 16.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Cbse trivandrum included 357 vaccancy

Next Story
സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ ഒഴിവുകൾsatish dhawan space centre, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com