CBSE CTET Admit Card 2019: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ സെൻട്രൽ ടീച്ചർ എലിജിബിറ്റി ടെസ്റ്റ് (സിടിഇടി) പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. ctet.nic.in പോർട്ടലിൽനിന്നും ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാ. സിടിഇടി പരീക്ഷ ഡിസംബർ 8 നാണ് നടക്കുക. പേപ്പർ-I രാവിലെ 9.30 ന് തുടങ്ങും. പേപ്പർ-II ഉച്ചയ്ക്ക് 2 മുതൽ 4.30 വരെ നടക്കും.
Read Also: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ ടൈംടേബിൾ ജനുവരിയിൽ പ്രസിദ്ധീകരിക്കും
CBSE CTET admit card 2019: ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട വിധം
Step 1- ctet.nic.in പോർട്ടൽ സന്ദർശിക്കുക
Step 2- ഹോംപേജിൽ CTET admit card എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
Step 3: സ്ക്രീനിൽ പുതിയ പേജ് തുറക്കും
Step 4: ആവശ്യമായ വിവരങ്ങൾ കൊടുത്ത് submit ക്ലിക്ക് ചെയ്യുക
Step 5: CTET ഹാൾടിക്കറ്റ് സ്ക്രീനിൽ തെളിയും
Step 6: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക
സിബിഎസ്ഇ ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ളാസുകളില്‍ അധ്യാപക നിയമനത്തിനുള്ള അര്‍ഹതാ നിര്‍ണയ പരീക്ഷയാണ് സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്. ഒന്നു മുതൽ 5വരെ ക്ലാസുകളിൽ അധ്യാപകരാകാനുളള യോഗ്യത തെളിയിക്കുന്നതിനുവേണ്ടിയുളളതാണ് CTET പേപ്പർ-I പരീക്ഷ. 6 മുതൽ 8 വരെ ക്ലാസുകളിൽ അധ്യാപകരാകാനുളളവർക്കുളളതാണ് പേപ്പർ-II പരീക്ഷ. പരീക്ഷ തുടങ്ങുന്നതിനു 90 മിനിറ്റ് മുൻപ് റിപ്പോർട്ട് ചെയ്യണം. രാവിലെ 9.30 നുശേഷവും ഉച്ചയ്ക്കു 2 മണിക്കുശേഷവും എത്തുന്നവരെ പരീക്ഷ ഹാളിൽ കയറാൻ അനുവദിക്കില്ല.