കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന പരീക്ഷയിൽ 417 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി, ഹൈദരാബാദിലെ ഇന്ത്യന്‍ എയര്‍ഫോഴ്സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലാണ് ഒഴിവുകൾ.

ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കുവാൻ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ എട്ടാണ്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. സെപ്റ്റംബർ എട്ടിനായിരിക്കും പരീക്ഷ നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.upsc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കോഴ്സുകളും യോഗ്യതയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡെറാഡൂൺ – 149-ാം കോഴ്സ്

എൻസിസി (ആർമി വിങ്) സി സർട്ടിഫിക്കറ്റ് ഉള്ളവർക്കായി മാറ്റിവച്ച 13 ഒഴിവുകൾ ഉൾപ്പടെ 100 ഒഴിവുകളിൽ അപേക്ഷിക്കാം. പ്രായപരിധി: 1996 ജൂലായ് 2നും 2001 ജൂലായ് 1നും ഇടയില്‍ ജനിച്ചവര്‍ (അവിവാഹിതരായ പുരുഷന്‍മാര്‍). വിദ്യാഭ്യാസ യോഗ്യത: ബിരുദം, തത്തുല്ല്യം.

ഇന്ത്യന്‍ നേവല്‍ അക്കാദമി, ഏഴിമല

എൻസിസി (നേവൽ വിങ്) സി സർട്ടിഫിക്കറ്റ് ഉള്ളവർക്കായി മാറ്റിവച്ച ആറ് ഒഴിവുകൾ ഉൾപ്പടെ 45 ഒഴിവുകളിൽ അപേക്ഷിക്കാം. പ്രായപരിധി: 1996 ജൂലായ് 2നും 2001 ജൂലായ് 1നും ഇടയില്‍ ജനിച്ചവര്‍ (അവിവാഹിതരായ പുരുഷന്‍മാര്‍). വിദ്യാഭ്യാസ യോഗ്യത: എൻജിനീയറിങ് ബിരുദം.

ഇന്ത്യന്‍ എയര്‍ഫോഴ്സ് അക്കാദമി, ഹൈദരാബാദ്

എഫ്(പി) കോഴ്സ് (പ്രീഫ്ലൈയിങ്) 32 ഒഴിവുകളിൽ അപേക്ഷിക്കാം. പ്രായപരിധി: 1996 ജൂലായ് 2നും 2001 ജൂലായ് 1നും ഇടയില്‍ ജനിച്ചവര്‍ (അവിവാഹിതരായ പുരുഷന്‍മാര്‍). അംഗീകൃത ബിരുദം, പ്ലസ് ടൂ തലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചിരിക്കണം. അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook