ഭാരതീയ സഞ്ചാർ നിഗം ലിമിറ്റഡിൽ (ബിഎസ്എൻഎൽ) മാനേജ്മെന്റ് ട്രെയിനി-ടെലികോം ഓപ്പറേഷൻസ് തസ്തികയിൽ ഒഴിവുകൾ. 150 ഒഴിവുകളുണ്ട്. അഖിലേന്ത്യാ തലത്തിൽ നടത്തുന്ന ഓൺലൈൻ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഡിസംബർ 26 മുതൽ അപേക്ഷിക്കാം. ജനുവരി 26നകം അപേക്ഷിക്കേണ്ടതാണ്.
യോഗ്യത: ടെലികമ്മ്യൂണിക്കേഷൻസ്/ഇലക്ട്രോണിക്സ്/കംപ്യൂട്ടർ/ഐടി/ഇലക്ട്രിക്കൽ എൻജിനിയറിങ് ബ്രാഞ്ചുകളിൽ കുറഞ്ഞത് 60% മാർക്കോടെ ബിടെക് അല്ലെങ്കിൽ തത്തുല്യ പരീക്ഷയും എംബിഎ അല്ലെങ്കിൽ എംടെക് (റെഗുലർ കോഴ്സ്) പാസ്സായിരിക്കണം.
പ്രായപരിധി: 2019 ഓഗസ്റ്റ് ഒന്നിന് 30 വയസ്സ് കവിയരുത്. പട്ടിക വിഭാഗക്കാർക്ക് അഞ്ചും, ഒബിസിക്ക് മൂന്നും വികലാംഗർക്ക് 10 വർഷവും പ്രായത്തിന് ഇളവുണ്ട്.
അപേക്ഷ ഫീസ്: 2200 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗക്കാർക്ക് 1100 രൂപ. ഇന്റർനെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് മുഖേന അപേക്ഷ ഫീസ് അടയ്ക്കണം.
ഓൺലൈൻ പരീക്ഷയുടെ മാർക്ക്, ഗ്രൂപ്പ് ഡിസ്ക്ഷൻ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സിലബസ് ഉൾപ്പടെയുളള വിശദവിവരങ്ങൾക്ക് ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് http://www.bsnl.co.in സന്ദർശിക്കുക.