വ്യോമസേനയിൽ ഓഫിസർ തസ്തികയിലേക്ക് നടക്കുന്ന കോമൺ അഡ്മിഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിക്കുന്നു. ഫ്ലൈയിങ്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത, കായികക്ഷമത എന്നിവ വിലയിരുത്തുന്നതാണ്. ഫ്ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് 74 ആഴ്ച കാലാവധിയിൽ പരിശീലനം ഉണ്ടാകും. ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് 52 കാലാവധിയിൽ പരിശീലനം ഉണ്ടാകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഓഫിസർ തസ്തികയിലേക്ക് നിയമനം ലഭിക്കും.
യോഗ്യത
ഫ്ലൈയിങ് ബ്രാഞ്ചിലേക്ക് അപേക്ഷിക്കുന്നതിന് ഏതെങ്കിലും വിഷയത്തിൽ ബിരുദം 60% മാർക്കിൽ കുറയാതെ പാസ്സായിരിക്കണം. കൂടാതെ പ്ലസ്ടുവിന് കണക്ക്, ഭൗതിക ശാസ്ത്രം എന്നിവ പഠിച്ചിരിക്കണം.
ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ)- എയ്റോനോട്ടിക്കൽ എൻജിനീയർ (ഇലക്ട്രോണിക്സ്,മെക്കാനിക്കൽ)- ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അതാത് വിഷയത്തിൽ 60% മാർക്കിൽ കുറയാതെ ഏൻജിനീയറിങ് ബിരുദം പാസ്സായിരിക്കണം.
ഗ്രൗണ്ട് ഡ്യൂട്ടി (അഡ്മിനിസ്ട്രേഷൻ,ലോജിസ്റ്റിക്സ്, അക്കൗണ്ട്സ്)- ഈ തസ്തകയിലേക്ക് അപേക്ഷിക്കാൻ അതാത് വിഷയത്തിൽ 60% മാർക്കിൽ കുറയാതെ ബിരുദമുണ്ടായിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30
വിശദ വിവരങ്ങൾക്ക് http://www.careerairforce.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക