കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി അഞ്ച്

job, job news, job vaccancy, ie malayalam

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഏറെ നാളായി ഒഴിഞ്ഞുകിടക്കുകയായിരുന്ന അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 30-ന് ചേര്‍ന്ന സിൻഡിക്കേറ്റാണ് അപേക്ഷ ക്ഷണിക്കാന്‍ തീരുമാനമെടുത്തത്. വിവിധ പഠനവകുപ്പുകളില്‍ ഒഴിവുകളുണ്ട്. 24 പ്രൊഫസര്‍, 29 അസോസിയേറ്റ് പ്രൊഫസര്‍, 63 അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.

അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി അഞ്ച്. അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് 55% മാര്‍ക്കോടെയുള്ള പിജിയും നെറ്റും വേണം. അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ എന്നിവക്ക് പിഎച്ച്ഡിയും അധ്യാപന/ഗവേഷണ പരിചയവും വേണം. അപേക്ഷാ ഫീസ് അസിസ്റ്റന്റ് പ്രൊഫസര്‍ 2,000 രൂപ. അസോസിയേറ്റ് പ്രൊഫസര്‍ 2,500 രൂപ, പ്രൊഫസര്‍ 3,000 രൂപ. എസ്‌സി/എസ്ടി അപേക്ഷകര്‍ക്ക് യഥാക്രമം 200, 250, 300 രൂപ. വിശദവിവരങ്ങള്‍ http://www.uoc.ac.in വെബ്‌സൈറ്റില്‍. അപേക്ഷിക്കാനുള്ള ലിങ്ക് ജനുവരി ആറ് മുതല്‍ ലഭ്യമാവും.

Read Also: മഹാരാജാസ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

നിയമ പഠനവകുപ്പില്‍ കോര്‍ഡിനേറ്റര്‍: കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ നിയമ പഠനവകുപ്പില്‍ (സ്വാശ്രയം) കോര്‍ഡിനേറ്റര്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 15. യോഗ്യത: എല്‍എല്‍എം, പിഎച്ച്ഡി, സര്‍വകലാശാല/കോളേജ് തലത്തില്‍ പത്ത് വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടായിരിക്കണം. വിരമിച്ച 64 വയസ് കവിയാത്ത യോഗ്യരായവരെയും പരിഗണിക്കും. പ്രതിമാസ മൊത്തവേതനം: 30,000 രൂപ.

അഡീഷണല്‍ ചീഫ് സൂപ്രണ്ട്: അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ സ്വാശ്രയ കോളേജുകളില്‍ അഡീഷണല്‍ ചീഫ് സൂപ്രണ്ടായി നിയമിക്കുന്നതിന് വിരമിച്ച ഗവണ്‍മെന്റ്/എയ്ഡഡ് കോളേജ് അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 31. അപേക്ഷയുടെ മാതൃക വെബ്‌സൈറ്റില്‍.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Calicut university teacher post vaccancy

Next Story
മഹാരാജാസ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്Maharajas College, SFI, STudent Protest
The moderation of comments is automated and not cleared manually by malayalam.indianexpress.com