കാലിക്കറ്റ് സർവകലാശാലയിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്കുള്ള അസിസ്റ്റന്റ് പ്രെഫസറുമാരുടെ ഒഴിവുകളിൽ നിയമനം നടത്തുന്നു. 93 ഒഴിവുകളാണ് ആകെയുള്ളത്. 2019-2020 അധ്യായന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖ പരീക്ഷയിലൂടെയാണ് നിയമനം നടത്തുന്നത്.

ശമ്പളമായി 42000 രൂപ ലഭിക്കുന്ന തസ്തികയിലേക്ക്
യുജിസി നിബന്ധന പ്രകാരം നിർദിഷ്ട യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം പൂർത്തിയായവരെയും പരിഗണിക്കും. എന്നാൽ ഇവർക്ക് 25000 രൂപയായിരിക്കും ശമ്പളമായി ലഭിക്കും.

ഒഴിവുകൾ

അറബിക് – 5 ഒഴിവുകൾ
കെമിസട്രി – 6 ഒഴിവുകൾ
കോമേഴ്സ് – 2 ഒഴിവുകൾ
കമ്പ്യൂട്ടർ സയൻസ് – 3 ഒഴിവുകൾ
ഇക്കണോമിക്സ് – 5 ഒഴിവുകൾ
എജ്യൂക്കേഷൻ – 2 ഒഴിവുകൾ
ഇംഗ്ലീഷ് – 4 ഒഴിവുകൾ
ഫോക്‌ലോർ – 3 ഒഴിവുകൾ
ഹിന്ദി – 4 ഒഴിവുകൾ
ഹിസ്റ്ററി – 2 ഒഴിവുകൾ
ജേർണലിസം – 5 ഒഴിവുകൾ
ലൈബ്രറി സയൻസ് – 3 ഒഴിവുകൾ
ലൈഫ് സയൻസ് – 2 ഒഴിവുകൾ
മലയാളം – 5 ഒഴിവുകൾ
മാത്തമാറ്റിക്സ് – 2 ഒഴിവുകൾ
നാനോ സയൻസ് – 4 ഒഴിവുകൾ
ഫിലോസഫി – 5 ഒഴിവുകൾ
ഫിസിക്സ് – 3 ഒഴിവുകൾ
പൊളിറ്റിക്കൽ സയൻസ് – 4 ഒഴിവുകൾ
സൈക്കോളജി – 5 ഒഴിവുകൾ
റഷ്യൻ – 5 ഒഴിവുകൾ
സംസ്കൃതം – 3 ഒഴിവുകൾ
സ്റ്റാറ്റിക്സ് – 2 ഒഴിവുകൾ
സ്കൂൾ ഡ്രാമ – 7 ഒഴിവുകൾ
വുമൺ സ്റ്റഡീസ് – 2 ഒഴിവുകൾ

പ്രായം 2019 ജനുവരി 1ന് 40 കഴിയാത്തവർക്കാണ് അവസരം. ഒ.ബി.സിക്കാർക്ക് മൂന്ന് വർഷവും എസ്.സി, എസ്.ടിക്കാർക്ക് അഞ്ചുവർഷവും അംഗപരിമിതർക്ക് 10 വർഷവും പ്രായത്തിൽ ഇളവ് ലഭിക്കും.

Also Read: എസ്ബിഐയിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസർമാരാകാം

കാലിക്കറ്റ സർവകലാശാലയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ വച്ചായിരിക്കും ഇന്റർവ്യൂ. ഒഴിവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.uoc.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Also Read: ബിഎസ്എഫിൽ ഹെഡ് കോൺസ്റ്റബിളാകാം; 1072 ഒഴിവുകൾ

കാലിക്കറ്റ് എൻ.ഐ.ടിയിൽ വിവിധ വകുപ്പുകളിലേക്കും ടെക്നിക്കൽ സ്റ്റാഫിനെ നിയമിക്കുന്നു. വാക് ഇൻ ഇന്രർവ്യൂ വഴിയാണ് നിയമനം. 129 ഒഴിവുകളാണ് നിലവിലുള്ളത്. വിവിധ വകുപ്പുകളിലെ ലബോറട്ടറികൾ, കമ്പ്യൂട്ടർ സെന്ററുകൾ, വർക്‌ഷോപ്പുകൾ എന്നിവിടങ്ങളിലേക്കാണ് നിയമനം നടത്തുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

Also Read: കാലിക്കറ്റ് എൻ.ഐ.ടിയിൽ 129 ഒഴിവുകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook