ബിഎസ്എൻഎല്ലിൽ ജൂനിയർ ടെലികോം ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരം. ആകെ 198 ഒഴിവുകളാണുള്ളത്. കേരള സർക്കിളിൽ 26 ഒഴിവുകൾ ഉണ്ട്. 24 എണ്ണം ഇലക്ട്രിക്കലും 32 എണ്ണം സിവിലുമാണ്. സിവിൽ/ഇലക്ട്രിക്കലിൽ ബിഇ/ബി ടെക് നേടിയവർക്കാൻ അപേക്ഷിക്കാൻ യോഗ്യത. ഗേറ്റ് സ്കോർ 2019 അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

ഒബിസിക്കാർക്ക് 1000 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 500 രൂപയാണ്. അപേക്ഷ സമർപ്പിക്കേണ്ടതും ഫീസ് അടയ്ക്കേണ്ടതും ഓൺലൈനായിട്ടാണ്. ഫെബ്രുവരി 11 മുതൽ മാർച്ച് 12 വരെയാണ് അപേക്ഷിക്കാനുള്ള സമയം. കൂടുതൽ വിവരങ്ങൾക്ക് www.bsnl.co.in സന്ദർശിക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Jobs news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ