ബിഎസ്എഫിൽ കോൺസ്റ്റബിൾ (ട്രേഡ്സ്മെൻ) തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 1763 ഒഴിവുകളിലേയ്ക്കാണ് നിയമനം നടത്തുക. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് തുടക്കത്തിൽ നിയമനം എങ്കിലും പിന്നീട് സ്ഥിരപ്പെടാം.

അപേക്ഷകർ 2019 ഓഗസ്റ്റ് ഒന്നിന് 18 വയസ് പൂർത്തിയായവരും 23 വയസ് കവിയാത്തവരുമായിരിക്കണം. സംവരണ വിഭാഗകർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കുന്നതായിരിക്കും. മാർച്ച് നാലിന് മുമ്പായി ഉദ്യോഗാർത്ഥികൾ അപേക്ഷ അയക്കേണ്ടതാണ്.

പത്താം ക്ലാസോ തത്തുല്ല്യമായ പരീക്ഷയോ പാസായവർക്ക് അപേക്ഷിക്കാം. അതാത് ട്രേഡിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും ഐടിഐ വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കോഴ്സും അതാത് അതാത് ട്രേഡിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും. 21,700 മുതൽ 69,100 വരെയാണ് ശമ്പളം. ഇതിന് പുറമെ മറ്റ് ലഭിക്കുന്നതാണ്.

പുരുഷന്മാർക്ക് ഉയരം 167.5 സെന്റി മീറ്ററും 78-83 സെ മീ നെഞ്ചളവും വേണം. എസ് സി വിഭാഗത്തിൽപ്പെട്ടവർക്ക് 162.5 സെമീ ഉയരവും 76-81 സെമീ നെഞ്ചളവും വേണം. സ്ത്രീകൾക്ക് 157 സെമീ ഉയരവും എസ് സി വിഭാഗക്കാർക്ക് 150 സെ മീ ഉയരവും വേണം. ഉയരത്തിനും പ്രായത്തിനും ആനൂപാതികമായ തൂക്കം നിർബന്ധമാണ്.

അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി www.bsf.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook