ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1,763 ഒഴിവുകളാണുള്ളത്. ഒഴിവുകൾ നിലവിൽ താത്കാലികമാണ്. പിന്നീട് സ്ഥിരപ്പെടുത്തിയേക്കാം. ശാരീരിക ക്ഷമതാ പരിശോധന, എഴുത്തു പരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

കോൺസ്റ്റബിൾ ട്രേഡിലെ രണ്ടു ഒഴിവുകളിലേക്ക് സ്ത്രീകൾക്കും ബാക്കി എല്ലാ ഒഴിവുകളിലേക്കും പുരുഷന്മാർക്കുമാണ് അപേക്ഷിക്കാൻ അവസരം. ശമ്പളം 21,700-69,100 രൂപ.

യോഗ്യത: എസ്എസ്എൽസി/തത്തുല്യം. അതത് ട്രേഡിൽ രണ്ടു വർഷ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഐടിഐ/വൊക്കേഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ടിൽനിന്ന് ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്സും ഒരു വർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ അതത് ട്രേഡിലോ ബന്ധപ്പെട്ട ട്രേഡിലോ ഉള്ള രണ്ടു വർഷ ഐടിഐ. ഡിപ്ലോമ.

www. bsf.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും. എഴുത്തുപരീക്ഷയുടെ സിലബസ് ഉൾപ്പെടെയുള്ള വിശദാംശങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook