ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബിഎസ്എഫ്) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ്കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ) തസ്തികയിൽ 300 ഒഴിവുകളും ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്) തസ്തികയിൽ 772 ഒഴിവുകളുമുണ്ട്. സ്ത്രീകൾക്കും അപേക്ഷിക്കാം. രണ്ടു തസ്തികകൾക്കും ശമ്പളം 25,500-81,100 രൂപ.

രണ്ടു ഘട്ടങ്ങളിലായുളള എഴുത്തു പരീക്ഷ, ശാരീരികക്ഷമതാ പരിശോധന, ഇംഗ്ലീഷിലുളള ഡിക്റ്റേഷൻ ടെസ്റ്റ്, അഭിമുഖം, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 2019 ജൂലൈ 28 നാണ് എഴുത്തു പരീക്ഷ. ഒക്ടോബർ 9 മുതൽ നാലു ദിവസങ്ങളിലായി സർട്ടിഫിക്കറ്റ് പരിശോധന, ശാരീരിക ക്ഷമതാ പരിശോധന എന്നിവ നടക്കും. നവംബർ 24 മുതൽ രണ്ടാം ഘട്ടമായ വിവരണാത്മക പരീക്ഷയും 2020 ജനുവരി 30 മുതൽ വൈദ്യപരിശോധനയും നടക്കും.

//recruitment.bsf.gov.in എന്ന വെബ്സൈറ്റ് വഴി മേയ് 14 മുതൽ അപേക്ഷകൾ അയയ്ക്കാം. അവസാന തീയതി ജൂൺ 12 ആണ്. ജനറൽ, ഒബിസി വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, എസ്‌സി, എസ്ടി വിഭാഗക്കാർക്ക് ഫീസില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook