ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ (ബിഎച്ച്ഇഎൽ) എൻജിനീയർ/എക്സിക്യുട്ടീവ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ (40), ഇലക്ട്രിക്കൽ (30), സിവിൽ (20), കെമിക്കൽ (10) എന്നിങ്ങനെയാണ് എൻജിനീയറിങ് ട്രെയിനുകളുടെ ഒഴിവ്. എച്ച്ആർ (20), ഫിനാൻസ് (25) എന്നിങ്ങനെയാണ് എക്സിക്യുട്ടീവ് ട്രെയിനികളുടെ ഒഴിവ്.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ് 800 രൂപയാണ്. എസ്സി, എസ്ടി, ഭിന്നശേഷിക്കാർക്ക് 300 രൂപയാണ് ഫീസ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മേയ് 6. വിശദ വിവരങ്ങൾക്ക് https://careers.bhel.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.