ബനാറസ് ഹിന്ദു സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ അധ്യാപക-അധ്യാപകേതര ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 1305 ഒഴിവുകളാണുളളത്. നഴ്സിങ് ഓഫീസർ- 770, ജൂനിയർ ക്ലർക്ക്- 170, ലബോറട്ടറി അറ്റൻഡന്റ്- 32, വർക്‌ഷോപ്പ് അറ്റൻഡന്റ്- 32, വാർഡ് സഹായക്/സഹായിക-25, ലാബ് അറ്റൻഡന്റ്- 28 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25 ആണ്. http://www.bhu.ac.in/rac എന്ന വൈബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.