കേന്ദ്രസർക്കാർ സ്ഥാപനമായ ജനറൽ ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ നിയമനം നടത്തുന്നു. അസിസ്റ്റന്റ് മാനേജർ (സ്കെയിൽ 1) കേഡറിൽപ്പെടുന്ന ഓഫീസർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 25 ഒഴിവുകളാണുള്ളത്. മുംബൈയിലെ ഹെഡ് ഓഫീസിലേക്കും രാജ്യത്തിനകത്തും പുറത്തുമുള്ള ജിഐസി ഇൻഷുർ ഓഫീസിലേക്കുമാണ് നിയമനം നടത്തുന്നത്.
ഓഫീസർ തസ്തിക ഒഴിവുള്ള വിഭാഗങ്ങൾ
1. ഫിനാൻസ്/അക്കൗണ്ട്സ് – 9 ഒഴിവ്
2. ഐ.ടി (സോഫ്റ്റ്വെയർ) – 2 ഒഴിവ്
3. ലീഗൽ – 6 ഒഴിവ്
4. ഓട്ടോമൊബൈൽ എൻജിനീയറിങ് – 1 ഒഴിവ്
5. സിവിൽ എൻജിനീയറിങ് – 1 ഒഴിവ്
6. ഏറോനോട്ടിക്കൽ എൻജിനീയറിങ് – 2 ഒഴിവ്
7. മറൈൻ എൻജിനീയറിങ് – 2 ഒഴിവ്
8. കമ്പനി സെക്രട്ടറി – 2 ഒഴിവ്
9. ഹിന്ദി – 1 ഒഴിവ്
പ്രായം: 21.08.2019 ന് 21 വയസ് തികഞ്ഞവർക്കും 30 കവിയാത്തവർക്കും അപേക്ഷിക്കാം. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും ഭിന്ന ശേഷിക്കാർക്ക് പത്ത് വർഷവും പ്രായത്തിൽ ഇളവ് ലഭിക്കും.
ശമ്പളം: 32,795-62,315
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും http://www.gicofindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 11 ആണ്.