യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിരോധ മന്ത്രാലയത്തിൽ അസിസ്റ്റന്റ് എൻജിനീയറുടെ 54 ഒഴിവുണ്ട്.

ചീഫ് ഡിസൈൻ ഓഫീസർ-1 (ജനറൽ), ഡെപ്യൂട്ടി സൂപ്രണ്ടിങ് ആർക്കിയോളജിക്കൽ കെമിസ്റ്റ്-2 (ജനറൽ), അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്) (ആർമമെന്റ് ഇൻസ്ട്രുമെന്റ്സ്)-2 (ജനറൽ), അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്) (സ്മോൾ ആംസ്)-5 (എസ്‌സി-1, ഒബിസി-1, ജനറൽ-3), അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്) (സ്റ്റോർസ്) (കെമിസ്ട്രി)-5 (എസ്‌സി-1, ഒബിസി-1, ജനറൽ-3), അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്) (സ്റ്റോർസ്) (ജെൻടെക്സ്റ്റ്)-30 (എസ്‌സി-2, എസ്ടി-1, ഒബിസി-8, ജനറൽ-19), അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്) (വെഹിക്കിൾസ്)-12 (എസ്‌സി-1, ഒബിസി-2, ജനറൽ-9), അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ-1 (ജനറൽ), അസിസ്റ്റന്റ് ഡയറക്ടർ (ഒഫീഷ്യൽ ലാംഗ്വേജ്) (എസ്‌സി-2, ഒബിസി-4, ഇഡബ്ല്യുഎസ്-1, ജനറൽ-6), അസിസ്റ്റന്റ് എംപ്ലോയ്മെന്റ് ഓഫീസർ-2 (ഒബിസി-1, ജനറൽ-1), ഡെപ്യൂട്ടി ഡയറക്ടർ (എക്സാമിനേഷൻ റിഫോംസ്)-1 (ഒബിസി), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)/അസിസ്റ്റന്റ് സർവേയർ ഓഫ് വർക്ക്സ് (സിവിൽ)-9 (എസ്‌സി-1, എസ്ടി-1, ഇഡബ്ല്യുഎസ്-2, ജനറൽ-5), ഡെപ്യൂട്ടി ഡയറക്ടർ-2 (ജനറൽ-2) എന്നിങ്ങനെയാണ് ഒഴിവുകൾ.

Read Also: ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ ഒഴിവുകൾ

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 2. കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in കാണുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook