യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 134 ഒഴിവുകളാണുളളത്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ ഡിപ്പാർട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷനിൽ ഡയറക്ടറേറ്റ് ക്വാളിറ്റി അഷ്വറൻസിൽ മാത്രം 64 ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13.
Read Also: എസ്ബിഐയിൽ നിരവധി ഒഴിവുകൾ, അവസാന തീയതി ഫെബ്രുവരി 12
മെഡിക്കൽ ഓഫീസർ/റിസർച്ച് ഓഫീസർ (ആയുർവേദ)-37, മെഡിക്കൽ ഓഫീസർ/റിസർച്ച് ഓഫീസർ (യുനാനി)-7, ആന്ത്രപ്പോളജിസ്റ്റ് (കൾചറൽ ആന്ത്രപ്പോളജി ഡിവിഷൻ)-1, അസിസ്റ്റന്റ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർ (തമിഴ്)-1, അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്) അർമമെന്റ് (അമ്മ്യുണിഷൻ)-11, അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്) (ഇലക്ട്രോണിക്സ്)-39, അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്) അർമമെന്റ് (വെപ്പൺസ്)-14, അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)-2, സയന്റിസ്റ്റ് ബി (ഡോക്യുമെന്റ്സ്)-6, സയന്റിസ്റ്റ് ബി (കെമിസ്ട്രി)-2, സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (ന്യൂറോ-സർജറി)-4, സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (യൂറോളജി)-4, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (ഗാസ്ട്രോഎൻട്രോളജി)-1, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (പ്ലാസ്റ്റിക്ക് സർജറി ആൻഡ് റീകൺസ്ട്രക്ടീവ് സർജറി)-3 എന്നിങ്ങനെയാണ് ഒഴിവുകൾ.
ഓൺലൈനായാണ് അപേക്ഷ അയയ്ക്കേണ്ടത്. വിശദ വിവരങ്ങൾക്ക് http://www.upsconline.nic.in വെബ്സൈറ്റ് കാണുക.