ആലുവ: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ആലുവയില്‍ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് ആവശ്യമായ മാർഗ നിർദേശങ്ങളും, കൗണ്‍സിലിങ്ങും നല്‍കുന്നതിന് പ്രതിമാസം ഹോണറേറിയമായി 20,000/- രൂപ നിരക്കില്‍ കൗണ്‍സിലറെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.

മനഃശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർഥികളില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. എംഎസ്ഡബ്ല്യു. യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർഥികളെയും പരിഗണിക്കുന്നതാണ്. കൗണ്‍സിലിങ്, സൈക്കോളജി, ഡെവലപ്‌മെന്റല്‍ സൈക്കോളജി, എജ്യൂക്കേഷണല്‍ സൈക്കോളജി വിഷയങ്ങള്‍ ഐച്ഛികമായി പഠിച്ചവര്‍ക്ക് മുന്‍ഗണന. നിയമനം തികച്ചും താല്‍ക്കാലികവും, അധ്യയന വര്‍ഷാവസാനം വരെ ആയിരിക്കും.

Read Also: സേനകളിൽ വിവിധ ഒഴിവ്

താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ പൂരിപ്പിച്ച അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം 2020 ജനുവരി 25 (ശനിയാഴ്ച) രാവിലെ 10.30ന് എറണാകുളം കാക്കനാട് സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484 2422256.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook