scorecardresearch

അലഹബാദ് ബാങ്കിൽ ഓഫിസർമാരാകാൻ അവസരം

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ട്. അവസാന തീയതി ഏപ്രിൽ 29 ആണ്

allahabad bank

കൊൽക്കത്ത ആസ്ഥാനമായുളള അലഹബാദ് ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 92 ഒഴിവുകളുണ്ട്. എംഎംജിഎസ്-2, ജെഎംജിഎസ്-1 എന്നീ കേഡറുകളിലാണ് അവസരം. എംഎംജിഎസ്-2 വിഭാഗത്തിൽ 78 ഒഴിവുകളും എംജിഎസ്-1 വിഭാഗത്തിൽ 14 ഒഴിവുകളുമുണ്ട്. ഫിനാൻഷ്യൽ അനലിസ്റ്റ് തസ്തികയിലാണ് കൂടുതൽ ഒഴിവുകൾ-51 എണ്ണം.

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ട്. അവസാന തീയതി ഏപ്രിൽ 29 ആണ്. http://www.allahabadbank.in വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ ഫീസ് 600 രൂപ. എസ്‌സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 100 രൂപയാണ് ഫീസ്. ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

Read: എസ്ബിഐയിൽ ക്ലർക്കാകാം, കേരളത്തിൽ 250 ഒഴിവ്

ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് ഉൾപ്പെടെ 11 കേന്ദ്രങ്ങളിലായി ജൂണിലാണ് ഓൺലൈൻ പരീക്ഷ. വിശദമായ വിജ്ഞാപനം http://www.allahabadbank.in വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Allahabad bank officer post vaccancy