കേരള സർക്കാരിന്റെ ഉടമസ്ഥതയിലുളള ആലപ്പുഴയിലെ ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ ഒഴിവുകൾ. എൻജിനീയർ തസ്തികയിൽ ആറു ഒഴിവുകളും സ്കിൽഡ് വർക്കർ ട്രെയിനി (ഫിറ്റർ, ഫൗണ്ട്രിമെൻ, വെൽഡർ, പാറ്റേൺ മേക്കർ) തസ്തികയിൽ 12 ഒഴിവുകളുമുണ്ട്.

എൻജിനീയർ തസ്തികയിലെ ശമ്പളം 9590-16650. മറ്റു തസ്തികകളിൽ 4700-6180 രൂപയാണ് ശമ്പളം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് ആറാണ്. അപേക്ഷ ഫീസ് 500 രൂപയാണ്. പട്ടികവിഭാഗക്കാർക്ക് 250 രൂപ. യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് www.autokast.com സന്ദർശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook