ന്യൂഡൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവ്വീസ്) പരീക്ഷയുടെ ഫലം പുറത്തുവിട്ടു. 648 പേരാണ് ഓൺലൈൻ പരീക്ഷയിൽ വിജയിച്ചത്. //www.aai.aero എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.

അഹമ്മദാബാദ്, ഔറംഗബാദ്, ഭോപ്പാൽ, മുംബൈ എന്നിവിടങ്ങളിലായി 2018 ഡിസംബർ 17 നാണ് പരീക്ഷ നടന്നത്. പരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ ഫിറ്റ്നസ്/ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ്, ഫിസിക്കൽ എൻഡുറൻസ് ടെസ്റ്റ് എന്നിവ പിന്നീട് നടക്കും. ഇതിനുള്ള തീയതി പരീക്ഷാർത്ഥികളുടെ ഇ-മെയിലിലേക്ക് അയയ്ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook