എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിന്റെ കീഴിൽ സെക്യൂരിറ്റി സ്ക്രീനർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കൊൽക്കത്ത, കോഴിക്കോട്, അഹമ്മദാബാദ്, ചെന്നൈ എയർപോർട്ടുകളിലായി 272 ഒഴിവുകളാണുള്ളത്. കേരളത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ മാത്രം 87 ഒഴിവുകളാണുള്ളത്. മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിൽ നടത്തുന്ന നിയമനത്തിൽ ശമ്പളമായി 25000 മുതൽ 30000 രൂപ വരെ ലഭിക്കും.

ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ പ്രാദേശിക ഭാഷകളിലുള്ള പരിഞ്ജാനവുമാണ് അടിസ്ഥാന യോഗ്യത. അംഗീകൃത ബിസിഎഎസ് സർട്ടിഫൈഡ് സ്ക്രീനർ ബിസിഎഎസ് ഇൻ ലൈൻ സ്ക്രീനർ, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇഷ്യു ചെയ്ത പാസ്പോർട്ട് എന്നിവയുള്ളവർക്ക് മുൻഗണനയുമുണ്ട്.

പ്രായം 2019 ജൂൺ ഒന്നിന് 45 കവിയാത്തവർക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തിനുള്ളിൽ വിരമിച്ച 15 വർഷത്തിലധികം സർവീസും ബിരുദവുമുള്ള വിമുക്ത ഭടന്മാർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.

അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. അതാത് എയർപോർട്ടുകളിൽ വച്ചാണ് ഇന്രർവ്യൂ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.aaiclas.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഇന്രർവ്യൂ തിയതികൾ

കൊൽക്കത്ത (87 ഒഴിവ്) – ജൂൺ 28

കോഴിക്കോട് (87 ഒഴിവ്) – ജൂലൈ 5

ചെന്നൈ (56 ഒഴിവ്) – ജൂലൈ 7

സൗത്ത് ഇന്ത്യൻ ബാങ്കിൽ തൊഴിലവസരം; 545 ഒഴിവുകൾ

സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷനറി ക്ലാർക്ക്, പ്രൊബേഷനറി ഓഫീസർ തസ്തികകളിൽ നിയമനം നടത്തുന്നു. നോർത്ത് – സൗത്ത് സോണുകളിലായി 545 ഒഴിവുകളാണുള്ളത്. പ്രൊബേഷനറി ക്ലാർക്ക് തസ്തികയിൽ 385 ഒഴിവുകളും പ്രൊബേഷനറി ഓഫീസർ തസ്തികയിൽ 160 ഒഴിവുകളുമാണുള്ളത്. ജൂൺ 30ന് മുമ്പായി ഓൺലൈനിലൂടെ വേണം അപേക്ഷ സമർപ്പിക്കുവാൻ.

പ്രൊബേഷനറി ക്ലർക്ക്

കേരളം ഉൾപ്പെടുന്ന സൗത്ത് സോണിൽ 310 ഒഴിവുകളും നോർത്ത് സോണിൽ 75 ഒഴിവുകളുമാണ് ഈ തസ്തികയിലുള്ളത്. റെഗുലർ ബിരുദത്തിൽ 60 ശതമാനം മാർക്കും പത്താം ക്ലാസിലും പ്ലസ് ടൂവിലും 60 ശതമാനം മാർക്കും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 2019 ജൂൺ 30ന് 26 വയസ് കവിഞ്ഞവരായിരിക്കരുത്. പട്ടികവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും.

പ്രൊബേഷനറി ഓഫീസർ

പ്രൊബേഷനറി ഓഫീസർ തസ്തികയിൽ ആകെ ഒഴിവുകളുടെ എണ്ണം 160 ആണ്. റെഗുലർ ബിരുദത്തിൽ 60 ശതമാനം മാർക്കും പത്താം ക്ലാസിലും പ്ലസ് ടൂവിലും 60 ശതമാനം മാർക്കും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 2019 ജൂൺ 30ന് 25 വയസ് കവിഞ്ഞവരായിരിക്കരുത്. പട്ടികവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും.

ബിരുദധാരികൾക്ക് അവസരം; കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസില്‍ 417 ഒഴിവുകള്‍

കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന പരീക്ഷയിൽ 417 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി, ഹൈദരാബാദിലെ ഇന്ത്യന്‍ എയര്‍ഫോഴ്സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലാണ് ഒഴിവുകൾ.

കേരള കേന്ദ്ര സർവകലാശാലയിൽ അധ്യാപക ഒഴിവുകൾ

കാസർഗോഡ് പ്രവർത്തിക്കുന്ന കേരള കേന്ദ്ര സർവകലാശാലയിൽ അധ്യപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 69 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രെഫസർ 15, അസോസിയേറ്റ് പ്രെഫസർ 29, അസിസ്റ്റന്റ് പ്രഫസർ 25 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15 ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook