എയർ ഇന്ത്യയുടെ കീഴിലുള്ള എയർ ഇന്ത്യ ട്രാൻസ്പോർട്ട് ലിമിറ്റഡ് വിവിധ ഡിവിഷനുകളിലേക്ക് നിയമനം നടത്തുന്നു. രാജ്യത്തെ തന്നെ വിവിധ നഗരങ്ങളിലെ സ്റ്റേഷനുകളിലേക്കാണ് നിയമനം. മുംബൈ, നാസിക്, ഷിർഡി, കോലാപൂർ, നാന്ദേഡ്, ഡൽഹി എന്നിവടങ്ങളിലായി 248 ഒഴിവുകളാണുള്ളത്. ജൂൺ 24 മുതൽ ജൂലൈ ആറ് വരെയുള്ള തീയതികളിൽ മുംബൈയിലും ഡൽഹിയിലുമായി നടക്കുന്ന അഭിമുഖ പരീക്ഷയിലൂടെയാണ് നിയമനം നടത്തുന്നത്.

കസ്റ്റമർ ഏജന്റ് – 111 ഒഴിവ്
ഡ്യൂട്ടി മാനേജർ (ടെർമിനൽ) – 6 ഒഴിവ്
ഡ്യൂട്ടി ഓഫീസർ – 10 ഒഴിവ്
ജൂനിയർ എക്സിക്യൂട്ടിവ് (എച്ച് ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ) – 11 ഒഴിവ്
ഡേറ്റാ അനലിസ്റ്റ് – 2 ഒഴിവ്
ഹാൻഡിമാൻ – 100 ഒഴിവ്
ഓഫീസർ (എച്ച് ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ) – 1 ഒഴിവ്

കസ്റ്റമർ ഏജന്റ് തസ്തികയിലേക്ക് ശ്രമിക്കുന്നവർക്ക് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം, ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന. 28 വയസാണ് പ്രായപരിധി. Air India Transport Limited എന്ന പേരിലെടുത്ത മുംബൈയിൽ മാറാവുന്ന 500 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റായി അപേക്ഷ ഫീസടയ്ക്കാം. ഡിമാൻഡ് ഡ്രാഫ്റ്റിന് പിന്നിൽ ഉദ്യോഗാർഥികളുടെ മുഴുവൻ പേരും മൊബൈൽ നമ്പറും എഴുതണം. വിമുക്തഭടൻ, പട്ടിക വിഭാഗം എന്നിവർക്ക് ഫീസ് ഇല്ലാതെ തന്നെ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ഇതിന് പുറമെ ഓപ്പറേഷൻ ഏജന്റ് തസ്തകയിലേക്കും ഉദ്യോഗാർഥികളെ നിയമിക്കുന്നുണ്ട്. 57 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook