രാജ്യത്തെ വ്യോമ ഗതാഗത കമ്പനിയായ എയർ ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എയർ ഇന്ത്യ ട്രാൻസ്പോർട്ട് സർവീസിൽ (എ.ഐ.എ.ടി.എസ്.എൽ) തൊഴിലവസരം. രണ്ട് തസ്തികകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 109 ഒഴിവുകളാണുള്ളത്. കസ്റ്റമർ ഏജന്റ് തസ്തികയിലേക്ക് 100 ഒഴിവും ഡ്യൂട്ടി മാനേജർ തസ്തികയിലേക്ക് 9 ഒഴിവുമുണ്ട്.
Also Read: UPSC CSE 2019: യുപിഎസ്സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് എത്തി
രണ്ട് തസ്തികയിലും മുംബൈയിലാണ് നിയമനം. മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് ഉദ്യോഗർത്ഥികളെ തിരഞ്ഞെടുക്കുന്നത് വാക് ഇൻ ഇന്രർവ്യൂ വഴിയാണ്.
Also Read: ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ അപ്രന്റിസ് ഒഴിവുകൾ
കസ്റ്റമർ ഏജന്റ് തസ്തകയിൽ അപേക്ഷിക്കുന്നവർക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇതിന് പുറമെ ഏതെങ്കിലും എയർലൈൻ/ ഗ്രൗണ്ട് ഹാൻഡിലിങ് ഏജൻസിയിൽ ഫെയേഴ്സ്/ റിസർവേഷൻ, ടിക്കറ്റിങ്, കമ്പ്യൂട്ടറൈസ്ഡ് ചെക്കിങ്/ കാർഗോ ഹാൻഡിലിങ് രംഗങ്ങളിൽ ഒരു വർഷത്തെ പരിചയമുള്ളവർക്കും അപേക്ഷിക്കാം. 28 വയസാണ് ഉയർന്ന പ്രായപരിധി. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവ് പ്രായ പരിധിയിൽ ലഭിക്കും. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇളവ് ലഭിക്കുന്നതാണ്. മേയ് 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
Also Read: ഫാക്ടിൽ 274 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഡ്യൂട്ടി മാനേജർ – ടെർമിനൽ തസ്തികയിൽ അപേക്ഷിക്കുന്നവർക്കും ബിരുദം തന്നെയാണ് അടിസ്ഥാന യോഗ്യത. ഇതിന് പുറമെ ബന്ധപ്പെട്ട മേഖലയിൽ നാല് വർഷത്തെ അനുഭവ പരിചയവും കംമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പരിചയവും അനിവാര്യമാണ്. 55 വയസാണ് ഉയർന്ന പ്രായപരിധി. എന്നാൽ വിമുക്ത ഭടന്മാർക്ക് ചട്ടങ്ങൾ പ്രകാരമുള്ള ഇളവ് ലഭിക്കും.
Air India Express Recruitment 2019 Latest Ground Staff Job Vacancy under Air India Express 2019 Current Job Opening for Pilot in Air India Express 2019 Air India Express Cabin Crew Jobs 2019. https://t.co/FWOdlXHaS0
— Careercartz (@careercartz) May 8, 2019
കസ്റ്റമർ ഏജന്റ് തസ്തികയിൽ തുടക്കത്തിൽ 20,190 രൂപയും ഡ്യൂട്ടി മാനേജർ തസ്തികയിൽ 4500 രൂപയും തുടക്കത്തിൽ ശമ്പളമായി ലഭിക്കും. കസ്റ്റമർ ഏജന്റ് തസ്തികയിലേക്കുള്ള ഇന്രർവ്യൂ മേയ് 14 രാവിലെ 9 മണിക്ക് ആരംഭിക്കും. ഡ്യൂട്ടി മാനേജർ തസ്തികയിലേക്കുള്ള ഇന്രർവ്യൂ മേയ് 13നാണ്. വിശദവിവരങ്ങളും അപേക്ഷഫോമും http://www.airindia.in എന്ന വെബസൈറ്റിൽ ലഭിക്കും. ഫീസായി 500 രൂപയും അടയ്ക്കണം. എസ്.സി, എസ്.ടി വിഭാഗക്കാർക്കും വിമുക്ത ഭടന്മാർക്കും ഫീസ് ബാധകമല്ല. ഡിമാൻഡ് ഡ്രാഫ്റ്റായാണ് ഫീസ് അടയ്ക്കേണ്ടത്.
ഇന്രവ്യൂവിനായി എത്തേണ്ട സ്ഥലം:
Systems & Training Division
2nd Floor, GSD Complex
Near Sahar Police station
Airport Gate No. 5
Andheri – E
Mumbai, 400099