എയർ ഇന്ത്യ എക്‌സ്പ്രസിൽ 14 ഒഴിവുകൾ. സീനിയർ അസിസ്റ്റന്റ്-എയർപോർട്ട് സർവീസസ് (ഗ്രേഡ് എസ്-3) തസ്തികയിലാണ് 5 ഒഴിവുകൾ. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, ഡൽഹി, ട്രിച്ചി എന്നിവിടങ്ങളിലാണ് ഈ ഒഴിവുകൾ. കൊച്ചിയില ഒഴിവ് ഒബിസി വിഭാഗത്തിനും തിരുവനന്തപുരം, കണ്ണൂർ, ഡൽഹി, ട്രിച്ചി കേന്ദ്രങ്ങളിൽ ഒബിസി, എസ്‌സി, എസ്ടി വിഭാഗക്കാർക്ക് സംവരണം ചെയ്തതാണ്.

Read Also: കേന്ദ്ര സർവീസിൽ എൽഡിസി, പോസ്റ്റൽ അസിസ്റ്റന്റ് ഒഴിവുകൾ

ചീഫ് ഓഫ് ഫിനാൻസ് (മുംബൈ)-1, ഡെപ്യൂട്ടി മാനേജർ (മുംബൈ)-1, ഓഫീസർ (പുണെ, സൂറത്ത്)-2, ഡെപ്യൂട്ടി മാനേജർ-ഐടി (മുംബൈ)-2 എന്നിവയാണ് മറ്റു ഒഴിവുകൾ. കരാർ നിയമനമാണ്. ഡിസംബർ 25 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് www.airindiaexpress.in വെബ്സൈറ്റ് കാണുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook