എയർ ഇന്ത്യയുടെ കീഴിലുള്ള എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ), കസ്റ്റമർ ഏജന്റ് തസ്തികയിലായി കൊച്ചിയിൽ 154 ഒഴിവുകളുണ്ട്. മൂന്നു വർഷത്തെ കരാർ നിയമനമാണ്. എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് ഹുബള്ളി, ബെൽഗാം എയർപോർട്ടുകളിൽ വിവിധ തസ്തികകളിലായി 15 ഒഴിവുകളുണ്ട്. മൂന്നു വർഷത്തെ കരാർ നിയമനമാണ്.
ജൂനിയർ എക്സിക്യൂട്ടീവ് (ടെക്നിക്കൽ) പോസ്റ്റിൽ 4 ഒഴിവുകളാണുള്ളത്. മെക്കാനിക്കൽ/ഓട്ടോമൊബീൽ/പ്രൊഡക്ഷൻ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസിൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. ശമ്പളം 25,300 രൂപ. കസ്റ്റമർ ഏജന്റിൽ 150 ഒഴിവുകളാണുള്ളത്. ശമ്പളം 17,790 രൂപ.
അപേക്ഷാ ഫീസ് 500 രൂപയാണ്. വിശദ വിവരങ്ങൾക്ക് http://www.airindia.in സന്ദർശിക്കുക.