എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 160 ഒഴിവ്. ഡ്യൂട്ടി മാനജർ-റാംപ് (4), ഡ്യൂട്ടി ഓഫീസർ-റാംപ് (4), ജൂനിയർ എക്സിക്യുട്ടീവ് (ടെക്നിക്കൽ)-10, മാനേജർ-ഫിനാൻസ് (1), ഓഫീസ് അക്കൗണ്ടന്റ്സ് (1), അസിസ്റ്റന്റ്സ് അക്കൗണ്ടന്റ്സ് (2), ജൂനിയർ എക്സിക്യുട്ടീവ് എച്ച്ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ (10) എന്നീ തസ്തികകളിലേക്ക് മാർച്ച് 7 നും ജൂനിയർ എക്സിക്യുട്ടീവ് (pax)-6, സീനിയർ കസ്റ്റമർ ഏജന്റ് (10), കസ്റ്റമർ ഏജന്റ് (100), പാരാ മെഡിക്കൽ ഏജന്റ്-കം-ക്യാബിൻ സർവീസ് ഏജന്റ് (12) തസ്തികയിലേക്ക് മാർച്ച് 6 നും അഭിമുഖം നടക്കും.

Read Also: പ്രൊജക്ട് അസോസിയേറ്റ്/അസിസ്റ്റന്റ്; അപേക്ഷിക്കാം

കരാർ നിയമനമാണ്. മുംബൈയിൽ വച്ച് നടക്കുന്ന തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. മുംബൈയിലാണ് അവസരം. അഭിമുഖത്തിനായി എത്തുന്നവർ വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് അതോടൊപ്പം അപേക്ഷാ ഫീസായി Air India Air Transport Services LTD എന്ന പേരിൽ മുംബൈയിൽ മാറാൻ കഴിയുന്ന വിധത്തിലുളള 500 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സമർപ്പിക്കണം.

എസ്‌സി/എസ്ടി/വിമുക്തഭടർ എന്നിവർക്ക് ഫീസില്ല. വിശദ വിവരങ്ങൾക്കും വിജ്ഞാപനത്തിനും www.airindia.in വെബ്സൈറ്റ് കാണുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook