എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുളള എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ ഒഴിവുകൾ. എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ (എഎംഇ) തസ്തികയിലെ ഒഴിവുകളിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഏപ്രിൽ ഒന്നു മുതൽ 12 വരെ ഡൽഹിയിലാണ് ഇന്റർവ്യൂ നടത്തുക. തുടക്കത്തിൽ 5 വർഷത്തെ കരാർ നിയമനമാണ്.

തിരുവനന്തപുരത്തും നാഗ്പൂരിലുമായി 160 ഒഴിവുകളുണ്ട്. ശമ്പളം 95,000-12,8000 രൂപ. അപേക്ഷാ ഫീസ് 100 രൂപയാണ്. താൽപര്യമുളള ഉദ്യോഗാർഥികൾ വെബ്സൈറ്റിലെ അപേക്ഷാ ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡിമാൻഡ് ഡ്രാഫ്റ്റും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. വിശദ വിവരങ്ങൾക്ക് www.airindia.in സന്ദർശിക്കുക.

Read: എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ടിൽ സെക്യൂരിറ്റി ഏജന്റ് ഒഴിവുകൾ

എയർ ഇന്ത്യയുടെ കീഴിലുളള എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡിൽ സെക്യൂരിറ്റി ഏജന്റ് ഒഴിവുകളിലേക്കുംം അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തും കണ്ണൂരിലുമായി 68 ഒഴിവുകളുണ്ട്. മൂന്നു വർഷത്തെ കരാർ നിയമനമാണ്. ശമ്പളം 18360 രൂപ. മറ്റു ആനുകൂല്യങ്ങളുമുണ്ട്. 500 രൂപയാണ് അപേക്ഷാ ഫീസ്. വിശദ വിവരങ്ങൾക്ക് www.airindia.in സന്ദർശിക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Jobs news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ