scorecardresearch
Latest News

എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 713 ഒഴിവുകൾ

കേരളത്തിൽ കോഴിക്കോട് മാത്രമാണ് ഒഴിവുളളത്

aai cargo, ie malayalam

എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ നിരവധി അവസരം. സെക്യൂരിറ്റി സ്ക്രീനർ തസ്തികയിൽ 149 ഒഴിവുകളും, മൾട്ടി ടാസ്കർ തസ്തികയിൽ 283 ഒഴിവുകളും, എക്സിക്യൂട്ടീവ്/മാനേജർ തസ്തികളിലായി 11 ഒഴിവുകളുമുണ്ട്. കരാർ നിയമനമാണ്.

സൂറത്ത്, ഭോപാൽ, കൊൽക്കത്ത, ഗോവ, ശ്രീനഗർ, ചെന്നൈ, അഹമ്മദാബാദ്, ജയ്‌പുർ, ലക്‌നൗ എന്നിവിടങ്ങളിലെ എയർപോർട്ടുകളിലാണ് സെക്യൂരിറ്റി സ്ക്രീനറുടെ ഒഴിവുകൾ. കേരളത്തിൽ കോഴിക്കോട് മാത്രമാണ് ഒഴിവുളളത്. 25,000-30,000 രൂപയാണ് ശമ്പളം. 500 രൂപ അപേക്ഷ ഫീസുണ്ട്. പട്ടികവിഭാഗക്കാർ, വിമുക്തഭടൻമാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.

എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിന്റെ സൂറത്ത്, ഭോപാൽ, കൊൽക്കത്ത, ശ്രീനഗർ, മധുര, തിരുപ്പതി, വഡോദര, റായ്‌പുർ, ഉദയ്‌പുർ, റാഞ്ചി, വിശാഖപട്ടണം, ഇൻഡോർ, അമൃത്സർ, മാംഗ്ലൂർ, ഭുവനേശ്വർ, അഗർത്തല, പോർട് ബ്ലെയർ എന്നിവിടങ്ങളിലെ ഓഫിസുകളിലാണ് മൾട്ടി ടാസ്കർ ഒഴിവുകൾ. ഒരു വർഷത്തെ കരാർ നിയമനമാണ്. 15,000-20,000 രൂപയാണ് ശമ്പളം. 500 രൂപ അപേക്ഷ ഫീസുണ്ട്. പട്ടികവിഭാഗക്കാർ, വിമുക്തഭടൻമാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.

ന്യൂഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലായി മാനേജർ, സീനിയർ എക്സിക്യൂട്ടീവ്/അസിസ്റ്റന്റ് മാനേജർ തസ്തികയിലായി 11 ഒഴിവുണ്ട്. 3 വർഷത്തെ കരാർ നിയമനമാണ്.

ഡിസംബർ 9 വരെയാണ് അപേക്ഷിക്കാനുളള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് http://www.aaiclas-ecom.org വെബ്സൈറ്റ് സന്ദർശിക്കുക.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Aai cargo logistics and allied services company limited vaccancy