scorecardresearch

സിവിൽ സർവീസ് മെയിൻ പരീക്ഷ: ജാമിയ മിലിയ കോച്ചിങ് അക്കാദമിയിൽനിന്നും വിജയിച്ചത് 50 പേർ

അക്കാദമിയിൽ വിദ്യാർഥികൾക്ക് സൗജന്യ താമസം, ലൈബ്രറി സൗകര്യം, ക്ലാസ്റൂം ടീച്ചിങ്, പരിശീലന ടെസ്റ്റുകൾ എന്നിവ നൽകുന്നുണ്ട്

Jamia Millia, ie malayalam

ജാമിയ മിലിയ ഇസ്‌ലാമിയയിലെ റസിഡൻഷ്യൽ കോച്ചിങ് അക്കാദമി (ആർസിഎ)യിൽ പരിശീലനം നേടിയ 50 വിദ്യാർഥികൾ സിവിൽ സർവീസ് മെയിൻ പരീക്ഷ പാസായി. ജനുവരി 14 നാണ് മെയിൻ പരീക്ഷയുടെ ഫലം പുറത്തുവന്നത്. പാസായ 50 പേർക്കും ഫെബ്രുവരിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

വിവിധ അഖിലേന്ത്യാ സർവീസുകളിലേക്കും, ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഐആർഎസ്, ഐആർടിഎസ് അടക്കമുളള കേന്ദ്ര സർവീസുകളിലേക്കും യുപിഎസ്‌സി നടത്തുന്ന പരീക്ഷയാണു സിവിൽ സർവീസ് പരീക്ഷ.

UPSC Civil Services Main results 2019 declared: യുപിഎസ്‌സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

കഴിഞ്ഞ വർഷം മൂന്നാം റാങ്ക് ജേതാവായ ജുനൈദ് അഹമ്മദ് അടക്കം 44 വിദ്യാർഥികളാണ് മെയിൻ പരീക്ഷ വിജയിച്ചത്. 2010 ൽ ആർസിഎ പരിശീലനം ആരംഭിച്ചതു മുതൽ 190 പേരാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്. ഇതിനു പുറമേ 245 ഓളം വിദ്യാർഥികൾ പ്രൊവിൻഷ്യൽ സിവിൽ സർവീസസ് (എസ്ഡിഎം ആൻഡ് ഡിസിപി), ആർബിഐ (ഗ്രേഡ്-ബി), അസിസ്റ്റന്റ് കമാൻഡന്റ് (സിഎപിഎഫ്), അസിസ്റ്റന്റ് കമ്മിഷണർ (പ്രോവിഡന്റ് ഫണ്ട്), ബാങ്ക് പ്രൊബേഷണറി ഓഫിസർ ജോലികൾ നേടി.

അക്കാദമിയിൽ വിദ്യാർഥികൾക്ക് സൗജന്യ താമസം, ലൈബ്രറി സൗകര്യം, ക്ലാസ്റൂം ടീച്ചിങ്, പരിശീലന ടെസ്റ്റുകൾ എന്നിവ നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് http://www.jmi.ac.in വെബ്സൈറ്റ് കാണുക.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: 50 students from jamia millias coaching academy clear civil services main exam