തിരുവനന്തപുരം: തൈ പൊങ്കലിനോടനുബന്ധിച്ച് ആറ് ജില്ലകളില്‍ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. തമിഴ്നാട്ടില്‍ വെള്ളിയാഴ്ചയാണ് തൈ പൊങ്കല്‍. ഇതിനാലാണ് അവധിയില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് തൈ പൊങ്കലിന് അവധിയുള്ളത്. തൈ പൊങ്കലിന്റെ അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
Also Read: കേരള സര്‍വകലാശാലയിൽ അധ്യാപക ഒഴിവ്