New Update
/indian-express-malayalam/media/media_files/uploads/2017/04/kpsc.jpg)
കോവിഡ് പൊസിറ്റീവായവർക്കും പരീക്ഷയെഴുതാനുള്ള സാഹചര്യം ലഭ്യമാക്കി പിഎസ്സി. പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഇതിന്റെ ഭാഗമായി വരുത്തും. പ്രത്യേക മാർഗനിർദേശങ്ങളും ഇതിനായി പുറപ്പെടുവിച്ചിട്ടുണ്ട്.
Advertisment
പരീക്ഷാ കേന്ദ്രം അനുവദിച്ച ജില്ലകളിലെ പി.എസ്.സി ഓഫീസുമായി ഉദ്യോഗാർത്ഥികൾ ബന്ധപ്പെടണമെന്ന് വിവിധ ജില്ലാ ഓഫീസുകൾ അറിയിച്ചിട്ടുണ്ട്.
- ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷയോടൊപ്പം പരീക്ഷ എഴതുവാന്‍ അനുവദിച്ച് കൊണ്ടുളള ആരോഗ്യ വകുപ്പിന്റെ അനുമതി പത്രം, കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐഡന്റിറ്റി തെളിയിക്കുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം(അഡ്മിഷന് ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍) എന്നിവ കൂടി ഹാജരാക്കണം.കോവിഡ് പോസിറ്റീവ് ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം മെഡിക്കല്‍ ആംബുലന്‍സില്‍ എത്തിയാല്‍ മാത്രമേ പരീക്ഷ എഴുതാന്‍ അനുവദിക്കുകയുളളു.
- ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രത്തില്‍ ചീഫ് സൂപ്രണ്ട് നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ആംബുലന്‍സില്‍ ഇരുന്നു പരീക്ഷ ഏഴുതണം.
- മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ കഴിഞ്ഞ് രണ്ട് ദിവസത്തിനകം തിരികെ പോകുമെന്ന സത്യവാങ്മൂലം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് നല്‍ണം.
- അതത് ജില്ലാ പിഎസ്സി ഓഫീസുകളുടെ ഇമെയിൽ വിലാസത്തിൽ ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ സമർപിക്കണം. അല്ലെങ്കിൽ jointce.psc@kerala.gov.in വിലാസത്തില്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.