/indian-express-malayalam/media/media_files/uploads/2023/07/Kitchen-Hacks.jpg)
എളുപ്പത്തിൽ ഗ്യാസ് ബർണർ വൃത്തിയാക്കാം
അടുക്കളയിൽ നിത്യം പെരുമാറുന്നവരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് ഗ്യാസ് സ്റ്റൗവും ബർണറും വൃത്തിയാക്കുക എന്നത്. പാചകത്തിനിടെ മസാലപ്പൊടികളും എണ്ണയുമെല്ലാം ഇറ്റുവീണ് വളരെ എളുപ്പത്തിൽ തന്നെ സ്റ്റൗ വൃത്തിക്കേടാവും. നിരന്തരമുള്ള പാചകവും തീയും ബർണറുകളുടെ നിറം മാറ്റത്തിനു കാരണമാവും. കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ ബർണറിലൂടെ പുറത്തേക്കു വരുന്ന തീജ്വാലകളും മന്ദഗതിയിലാവും. പലപ്പോഴും അഴുക്കുകൾ വീണും മറ്റും ബർണറിലെ ദ്വാരങ്ങൾ അടഞ്ഞിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
എന്നാൽ, ബർണർ വൃത്തിയാക്കുക എന്നത് അത്ര ഭാരിച്ച ജോലിയല്ല. വലിയ ബുദ്ധിമുട്ടില്ലാതെ ബർണർ വൃത്തിയാക്കാൻ ചില എളുപ്പവഴികളുണ്ട്.
വൃത്തിയാക്കേണ്ട ബർണർ ഒരു പാത്രത്തിലേക്ക് ഇടുക. ഇതിലേക്ക് ഈനോ സാൾട്ട് (ENO Lemon Multipack Salt) ചേർക്കുക. ഇതിലേക്ക് നാരങ്ങാനീരു കൂടി പിഴിഞ്ഞു ചേർക്കുക. അൽപ്പസമയത്തിനു ശേഷം നോക്കിയാൽ അഴുക്ക് ഇളകിയതായി കാണാനാവും. ശേഷം സ്ക്രബ് എടുത്ത് അതിലേക്ക് ഡിഷ് വാഷിംഗ് ജെൽ കൂടി ചേർത്ത് നന്നായൊന്നു തുടച്ചെടുത്താൽ അഴുക്ക് പൂർണ്ണമായും നീങ്ങി ബർണർ തിളങ്ങും.
മറ്റൊരു വഴി, ഒരു പാത്രത്തിൽ അൽപ്പം ചെറുചൂടുവെള്ളം എടുക്കുക. ഇതിലേക്ക് വിനാഗിരി ചേർക്കുക. വിനാഗിരിക്ക് പകരം നാരങ്ങാ നീരും ഉപയോഗിക്കുക. വൃത്തിയാക്കാനുള്ള ബർണറുകൾ ഈ പാത്രത്തിലേക്ക് ഇടുക. മൂന്നു നാലു മണിക്കൂറുകൾ കുതിർന്നതിനു ശേഷം സ്ക്രബറുകളിൽ ഡിഷ് വാഷിംഗ് ജെൽ പുരട്ടി ബർണർ നന്നായി ഉരച്ചാൽ അഴുക്ക് ഇളകി വരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us